header image

Creativity

Posted by: sudheera | March 26, 2009 | No Comment |
Lord Krishna

Lord Krishna

under: Creativity

Creativity

Posted by: sudheera | March 28, 2009 | No Comment |

കഥകളി – എന്റെ രചനkathakali1

under: Creativity
ചുമരിലായാലെന്താ?

ചുമരിലായാലെന്താ?

under: നിങ്ങളറിയാന്‍

ഓണം

Posted by: sudheera | August 21, 2009 | No Comment |

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ മധുരൈകാഞ്ചി യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്‌. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം.

വിക്കിപ്പീഡിയ

ഓണം കേരളീയര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഓണത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മലയാളിയുടെ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, ഏറെ കാത്തിരുന്നു കിട്ടിയ വേനല്‍മഴയുടെ കുളിരേകുന്നു. അതുകൊണ്ടാണല്ലൊ മാവേലിയെപ്പോലെ നമ്മളോരോരുത്തരും ഒരു ഓണം കഴിഞ്ഞാല്‍ അടുത്ത ഓണത്തിന് കാത്തിരിക്കുന്നത്.


under: നിങ്ങളറിയാന്‍

തലപ്പന്തുകളി

Posted by: sudheera | August 21, 2009 | No Comment |

തെങ്ങിന്റെ ഓലക്കാല്‍ കൊണ്ട് ഉണ്ടാക്കിയ പന്തുപയോഗിച്ചുള്ള കളിയാണു തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ കാക്കുകഎന്നാണ് പറയുന്നത്. ഒരു കല്ല് നിലത്ത് കുത്തി നിര്‍ത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ ചൊട്ടഎന്നു ചിലയിടങ്ങളില്‍ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോള്‍ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോള്‍ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരന്‍ പല രീതിയില്‍ പന്തെറിഞ്ഞ് ഒരു ചുറ്റുപൂര്‍ത്തിയാക്കണം.

എറിയുന്ന വിധങ്ങള്‍

  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • കള്ളന്‍
  • ചുണ്ടിറുക്കി
  • തൊഴുതുകളി
  • തപ്പോട്ടി
  • നിട്ട
  • പൊട്ടന്‍

എന്നിങ്ങനെയാണ്.

ചില സ്ഥലങ്ങളില്‍ തലമ, ഒറ്റ, പെട്ട, പിടിച്ചാന്‍, തുടേത്താളം (താളം), കാലിന്‍കീഴ്, ഇണ്ടാ(ട്ട)ന്‍, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക.

റബ്ബര്‍ പന്ത് വ്യാപകമായതോടെ തലപ്പന്ത് കളിക്ക് റബ്ബര്‍ പന്തും ഉപയോഗിക്കുന്നു. ക്രിക്കറ്റ് പോലെ നവീനരീതിയിലുള്ള കളികളുടെ പ്രചാരം പല നാടന്‍ കളികളും അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ട്.

under: നിങ്ങളറിയാന്‍, സമകാലികം
Tags:

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഏറ്റവും കൂടുതല്‍ സമയം പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായത് ശാന്തസമുദ്രത്തില്‍ ജപ്പാന്‌ തെക്കായാണ്‌. പൂര്‍ണ്ണഗ്രഹണം ഇവിടെ 6 മിനിറ്റ് 39 സെക്കന്റ് നീണ്ടുനില്‍ക്കും. ചന്ദ്രന്‍ ഉപഭൂവിന്‌ അടുത്തായതിനാലാണ്‌ ഗ്രഹണത്തിന്‌ ഇത്രയും ദൈര്‍ഘ്യം. ഈ സമയത്ത് ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ 8 ശതമാനം കൂടുതലായിരിക്കും.

under: വാര്‍ത്തകള്‍

പത്താം ക്ലാസ്‌ പരീക്ഷ ഒഴിവാക്കണം: കപില്‍ സിബല്‍.

ന്യൂഡല്‍ഹി: പത്താംക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കണമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ സമ്മര്‍ദ്ദം നല്‍കുന്നതിനാലാണ്‌ പരീക്ഷ ഒഴിവാക്കുന്നത്‌. പത്തിനുശേഷവും ഒരു വിദ്യാര്‍ഥി അതേ സ്‌കൂളില്‍ പഠനം തുടരുന്നതിനാല്‍ പൊതുപരീക്ഷയുടെ ആവശ്യമില്ല.

ചെറുപ്രായത്തില്‍ കുട്ടികളില്‍ ഇത്തരം കനത്ത സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും കുട്ടികളുടെ നിലവാരം അളക്കാന്‍ പരീക്ഷ അല്ലാതെ മറ്റ്‌നിരവധി മാര്‍ഗങ്ങളുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. പല വിദേശരാജ്യങ്ങളിലും പരീക്ഷ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല-മന്ത്രി വ്യക്തമാക്കി.

ഇത്തരമൊരു ശുപാര്‍ശ എന്‍.സി.ഇ.ആര്‍.ടിക്ക്‌ നല്‍കിയെന്നും മറ്റ്‌സംസ്ഥാന പരീക്ഷാബോര്‍ഡുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

 

Anweshanam.

under: വാര്‍ത്തകള്‍

IIT-K to launch country’s lightest satellite

Posted by: sudheera | June 21, 2009 | No Comment |

IIT-K to launch country’s lightest satellite

The Indian Institute of Technology, Kanpur (IIT-K) has received the ISRO nod to launch its first and country’s lightest nano satellite, Jugnu, by this December.

The nod came after a second design review was presented by the IIT-K authorities. The satellite will be launched in the polar orbit from Sriharikota.

IIT-K director Sanjay Govind Dhande said, though the MoU between ISRO and IIT-K for the project was signed in February, regular review sessions were being carried out by ISRO to check the progress of the project.

A team of 12 professors and 40 IIT-K students led by Professor and mechanical engineering department head, Nalinaksh S Vyas, has been working on the project since last December.

A technical team of ISRO had given the details related to the release of Jugnu by mother satellite in polar orbit, and also provided the details regarding the satellite antenna set up on the institute premises in Kanpur.

Professor Vyas said here today the work on the satellite began with an aim to gather information about flood and draught and help in with disaster management.” The images collected will also be useful in studying vegetation and the water bodies. The satellite design is mostly indigenous. In view of the high cost associated with the launch, special efforts are being made to keep the weight to the lowest minimum”, he added.

The hi-tech cameras fitted in the satellite will send photographs regarding agriculture, weather and soil to the base station, Dr Vyas said.

The satellite can also be used to link other big satellites in the space, he added.

An estimated amount of Rs 10 crores would be spent in the development of this project. Jugnu weigh 3 kgs and is 34cms in length and its life span is designed for about one year.

Scientists have made use of indigenous technology to develop ‘Jugnu’ and special cares and efforts were given to keep the weight low.

Courtesy: Mathrubhumi Education

under: നിങ്ങളറിയാന്‍, വാര്‍ത്തകള്‍, സമകാലികം

ദശപുഷ്പങ്ങള്‍

Posted by: sudheera | May 24, 2009 | 1 Comment |

വിഷ്ണുക്രാന്തി:-

ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോള്‍ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, മൂന്നോ ടീസ്പൂണ്‍ കൊടുത്താല്‍ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വര്‍ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കള്‍ക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ .

സംസ്കൃതത്തില്‍ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്

കറുക:-

പുല്‍ വര്‍ഗ്ഗത്തില്‍പ്പെട്ടതും നിലം പറ്റി വളരുന്നതുമായ പുല്‍ച്ചെടിയാണ്‌ കറുക. ഇത് ഒരു ഔഷധസസ്യം കൂടിയാണ്‌. ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്‌ടൈളോണ്‍ , സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ, ഭാര്‍ഗവി എന്നൊക്കെ അറിയപ്പെടുന്നു. കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു.

ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും, കഫ-പിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.

മുയല്‍ച്ചെവിയന്‍:-

ദശപുഷ്പങ്ങളില്‍ ഒന്നാണ്‌ മുയല്‍ ചെവി‌യന്‍.മുയലിന്‍റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്‌. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌.

തിരുതാളി:-

ഒരു ആയുര്‍‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം. ഈ വള്ളിച്ചെടിയില്‍ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്തരോഗങ്ങള്‍ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളില്‍ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തില്‍ ലക്ഷ്‌മണ എന്നാണിതിന്റെ‌ പേര്‌.

ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

മുക്കുറ്റി:-

ഇന്തോ-മലേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഏകവര്‍ഷിയായ ചെറു സസ്യമാണ് മുക്കുറ്റി(Biophytum Candolleanum അഥവാ Biophytum Sensitivum). ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തില്‍ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളില്‍ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനില്‍ക്കാത്ത തണല്‍‌പ്രദേശങ്ങളില്‍ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതല്‍ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകള്‍ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നില്‍ക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകള്‍ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കള്‍ വഹിക്കുന്ന പൂന്തണ്ടുകള്‍ പത്ത് സെ.മീ വരെ നീളത്തില്‍ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കള്‍ക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകള്‍ മണ്ണില്‍ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.

സസ്യം പൂര്‍ണ്ണമായും ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയില്‍ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദപ്രകാരം ഉഷ്ണവര്‍ധകവും ശ്ലേഷ്മവര്‍ധകവുമായ ഈ സസ്യം ത്രിദോഷങ്ങളില്‍ വാത, പിത്ത ദോഷങ്ങള്‍ക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാല്‍ അള്‍സറിനും, മുറിവുകള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.

നിലപ്പന

ശാസ്‌ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്‌

മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. .

താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയില്‍ മുസ്‌ലി എന്ന്‌ പേര്‍. . നെല്‍പാത എന്നും പേരുണ്ട്‌ .

കയ്യോന്നി

കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വര്‍ദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.ഈ ചെടി കഞ്ഞണ്ണി എന്ന പേരിലും അറിയപ്പെടുന്നു ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആല്‍ബ.

പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.

പൂവാംകുറുന്തല്‍ എന്നും പേരുണ്ട്‌ -സംസ്കൃതത്തില്‍ സഹദേവീ ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

ഉഴിഞ്ഞ

ഇന്ദ്രവല്ലി ,കേശരാജ, ഭാര്‍ഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്

മുടി കൊഴിച്ചില്‍, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.

ചെറൂള:

ഒരു ആയുര്‍‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏര്‍വ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്.


under: നിങ്ങളറിയാന്‍

പന്നിപ്പനി എന്ന പേരില്‍ അറിയപ്പെടുന്ന എച്ച്‌1 എന്‍ 1 പനി ലോകത്താകമാനം രണ്ട് ബില്യന്‍(200 കോടി) ജനങ്ങള്‍ക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പകര്‍ച്ചവ്യാധികളുടെ നേരത്തെയുള്ള അനുഭവം വച്ച് ലോക ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ കീജി ഫുക്കുഡയാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.

രോഗ ഭീഷണി രണ്ടു വര്‍ഷത്തോളം നീണ്ടുനില്‍ക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കി. യുദ്ധം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍, എച്ച്‌ഐവി ബാധ തുടങ്ങിയ ഘടകങ്ങള്‍ പനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും സംഘടന വ്യക്‌തമാക്കി.

23 രാജ്യങ്ങളിലായി 2099 പേര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘടനയുടെ കണക്ക് പ്രകാരം 44 പേര്‍ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് ഗുരുതരമായ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫുക്കുഡ പറഞ്ഞു.

വൈറസ് നിയന്ത്രിക്കാനുള്ള വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും ആറ് മാസത്തിനുള്ളില്‍ മരുന്ന് പുറത്തിറക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

under: നിങ്ങളറിയാന്‍, വാര്‍ത്തകള്‍, സമകാലികം

ശ്രീഹരിക്കോട്ട

ഇസ്രയേല്നിര്മിത ചാര ഉപഗ്ര ഹം റിസാറ്റ്-2 (റഡാര്ഇമേജിങ് സാറ്റലൈറ്റ്) ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഏതു പ്രതികൂല കാലാവസ്ഥയിലും പകലും രാത്രിയും ഒരുപോലെ അതിര്ത്തികള്നിരീക്ഷിക്കാന് സഹായിക്കുന്ന വിവരങ്ങള്ഉപഗ്രഹം ഇന്ത്യക്കു നല്കും. പാക് അതിര്ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കുകയാണു പ്രധാനദൗത്യം.

ഇസ്രയേല്സഹകരണത്തോടെ ഇങ്ങനെയൊരു ഉപഗ്രഹം വിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം ബാക്കിയാണ്. ഉപഗ്രഹം നല്കുന്ന ചിത്രങ്ങള്ഇന്ത്യയുടെ അനുമതിയില്ലാതെ ഇസ്രയേല്ഉപയോഗിക്കുമെന്നാണ് ആരോപണം. ഇതേച്ചൊല്ലിയുള്ള വിവാദം കുറേക്കാലമായുണ്ട്. ഇസ്രയേല്സമ്മര്ദം മൂലമാണു മാറ്റിവച്ചിരുന്ന വിക്ഷേപണം ഇപ്പോള്നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ വേദികളില് വിഷയം സജീവമാവാനും സാധ്യത.

ഇസ്രയേല് സഹായത്തോടെ തന്നെ വര്ഷം അവസാനം ഇന്ത്യ സ്വന്തമായി ചാര ഉപഗ്ര ഹം നിര്മിക്കും. ഇതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റം വൈകിയതിനാലാണ് റിസാറ്റ്-2 നല്കുന്ന വിവരങ്ങള് ഇന്ത്യക്കു കൈമാറാന്ഇസ്രയേല്തയാറായത്.

ശ്രീഹരിക്കോട്ടയില്നിന്ന് ഇന്നു രാവിലെ ആറേമുക്കാലോടെ ഉപഗ്രഹവുമായി പിഎസ്എല്വി കുതിച്ചുയര്ന്നു. വിദ്യാഭ്യാസാവശ്യങ്ങള്ക്കായി അണ്ണാ യൂനിവേഴ്സിറ്റിയിലെ വിദ്യാര്ഥികള്നിര്മിച്ച അനുസാറ്റ് എന്ന ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചു. 300 കിലോഗ്രാമാണു റിസാറ്റിന്റെ ഭാരം. മൂന്നുവര്ഷം പ്രവര്ത്തനകാലാവധി. രണ്ടാം തവണയാണ് ഇസ്രയേല് നിര്മിത ചാര ഉപഗ്രഹം ഇന്ത്യ ബഹിരാകാ ശത്തെത്തിക്കുന്നത്.

under: നിങ്ങളറിയാന്‍

ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളിയുടെ ചായക്കട ഉണ്ടാകുമെന്നൊരു ചൊല്ലുണ്ട്. ചായക്കടയില്ലെങ്കിലും, ഒരു പച്ചക്കറിത്തോട്ടമോ, പൂന്തോട്ടമോ ചന്ദ്രനില്‍ ഉണ്ടാകാനുള്ള സാധ്യത നിറയുന്നു.
എന്നാല്‍ മലയാളികളല്ല ഇതൊരുക്കുന്നത്. അരിസോണയിലെ പാരഗണ്‍ സ്പെയ്സ് ഡവ ലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ നാസയുമായി സഹകരിച്ചാ ണ് ചന്ദ്രനില്‍ പച്ചക്കറിയു ടെ വിത്തെറിയുന്നത്. ഒന്നരയടി ഉയരമുള്ള ഒരു ഗ്രീന്‍ ഹൗസിലായിരിക്കും പച്ചക്കറിയും പൂക്കളുമൊ ക്കെ വളര്‍ത്തുക. ഗ്രീന്‍ ഹൗ സ് പദ്ധതിയുടെ പേര് ലൂണാര്‍ ഒയാസിസ്. ആദ്യഘട്ടമെന്ന നിലയില്‍ ഒരു മിനിയേച്ചര്‍ ഗ്രീന്‍ഹൗസ് ഒരുങ്ങിക്കഴിഞ്ഞു. നാസയുമായി സഹകരിച്ച് 2012നു മുമ്പ് മിനിയേച്ചര്‍ ഗ്രീന്‍ഹൗസ് ചന്ദ്രനിലെത്തിക്കും.
പെട്ടെന്നു വളര്‍ന്നു കായ്ക്കുന്ന പച്ചക്കറികളായിരിക്കും ചന്ദ്രനില്‍ വളര്‍ത്തുക.
ചന്ദ്രനില്‍ ചെടി വളര്‍ത്തുന്നതിന് വളരെ മുന്‍പ്ത ന്നെ സൗത്ത്പോളില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. സംഗതി വിജയവുമായി, കടുത്ത തണുപ്പിലും ഗ്രീന്‍ഹൗസിനുള്ളില്‍ തക്കാളിയും, ക്യാബേജുമെല്ലാം വളര്‍ത്താന്‍ സാധിക്കുന്നുമുണ്ട്. അഞ്ചു വര്‍ഷമായി ഇതു തുടരുന്നു.
ഇതിനുശേഷമാണ് ചന്ദ്രനിലും പച്ചക്കറിവിത്തുകള്‍ എറിയുന്നത്.
ശാസ്ത്രം വളരുന്നു. മനുഷ്യന്‍ ചന്ദ്രനിലേക്ക് സ്ഥിര താമസക്കാരനാകുന്ന കാലം അതിവിദൂരമല്ല. ഇനി ഭൂമിയില്‍ പച്ചക്കറിക്ഷാമമുണ്ടാ യാല്‍ത്തന്നെ,
ഇറക്കുമതി ചെയ്യാന്‍ ചന്ദ്രനിലൊരു പച്ചക്കറിത്തോട്ടമുണ്ടെന്നുള്ളത് ആശ്വാസമല്ലേ.
താഴോട്ടു പോരുമ്പോള്‍ എനിക്കൊരു കാരിയം കൊണ്ടരുമോ എന്നു ചോദിച്ചാല്‍ അമ്പിളിയമ്മാവന്‍ കുറച്ചു പച്ചക്കറികളുമായി വരും, അധികം വൈകാതെ.

under: നിങ്ങളറിയാന്‍

Older Posts »

Categories